Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ പോയി മടങ്ങവെ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; 20കാരിക്ക് ദാരുണാന്ത്യം

nithya

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (10:11 IST)
nithya
ജിമ്മില്‍ പോയി മടങ്ങവെ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടാ അപകടത്തില്‍ 20 കാരിക്ക് ദാരുണാന്ത്യം. കോട്ടയം ആര്‍പ്പുക്കരയിലാണ് സംഭവം. അപകടത്തില്‍ വില്ലൂന്നി സ്വദേശി 20 കാരിയായ നിത്യ ആണ് മരിച്ചത്. ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കഴിഞ്ഞദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിക്കുകയും പിന്നാലെ നിത്യയുടെ തല ക്രാഷ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു. 
 
പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് നിത്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Human Rights Day 2024: ലോക മനുഷ്യാവകാശ ദിനം