Publish Date: Thu, 23 Jul 2020 (19:45 IST)
Updated Date: Thu, 23 Jul 2020 (19:49 IST)
കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും രോഗബാധിതരായി.
25 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 687 പേര്‍ക്ക് രോഗം ബാധിച്ചു. 298 പേര്‍ രോഗമുക്തരായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് ചിങ്ങവനത്തും പത്തു പേര്‍ക്ക് ചങ്ങനാശേരി-പായിപ്പാട് മേഖലയിലും നാലുപേര്‍ക്ക് കുമരകത്തും മൂന്നു പേര്‍ക്ക് വൈക്കത്തും രോഗബാധ കണ്ടെത്തി.