Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവരുടെ മനസ് എപ്പോഴും ചഞ്ചലപ്പെടും

ഇവരുടെ മനസ് എപ്പോഴും ചഞ്ചലപ്പെടും
, വ്യാഴം, 23 ജൂലൈ 2020 (15:50 IST)
ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രം ഒഴിച്ച് കൂടാനാകാത്തതാണ്. ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. അശ്വതി, ഭരണി, കാർത്തിക, രോഹിണി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പെൺകുട്ടികളുടെ പൊതു സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 
അശ്വതി: അശ്വതി നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സ്വതവേ അഹങ്കാരികളായിരിക്കും. സ്വതവേ സൗന്ദര്യം കൂടുതലുള്ള ഇവര്‍ ദൈവത്തിന്‍റെ അനുഗ്രഹമുള്ളവരാണ്.
 
ഭരണി: ചാഞ്ചല്യമുള്ള മനസ്സിനുടമകളാണ് ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍. സ്വയം പുകഴ്ത്തുന്ന സ്വഭാവം ഉണ്ടായിരിക്കും. 
 
കാർത്തിക: എല്ലാത്തരത്തിലുമുള്ള സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് കാര്‍ത്തിക നക്ഷത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ആത്മാഭിമാനികളാണ് ഇവരെങ്കിലും ബന്ധുക്കളുമായും സുഹൃത്തൃക്കളുമായും തര്‍ക്കിക്കുകയും വഴക്കുകൂടുകയും ചെയ്യുന്ന സ്വഭാവക്കാരാണ്.
 
രോഹിണി: രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സുന്ദരികളാണ്. സുന്ദരികളായ ഈ നക്ഷത്രക്കാര്‍ രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. പൊതുവേ സുന്ദരികളായ രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരെ വിശ്വസിയ്ക്കാം, എന്നും നല്ല സുഹൃത്തുക്കളായിരിയ്ക്കും