Publish Date: Wed, 08 Jul 2020 (07:52 IST)
Updated Date: Wed, 08 Jul 2020 (07:57 IST)
പോസ്‌കോ-കഞ്ചാവ് കേസുകളിലെ പ്രതി പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി. തൃപ്പുണിത്തുറ പുത്തന്‍കുരിശ് ചെരുങ്ങേലില്‍ സന്തോഷാണ്(27) കുട്ടിയെ തട്ടികൊണ്ടുപോയത്. കഞ്ചാവിന്റെ ലഹരിയില്‍ ഇയാള്‍ ഭാര്യവീട്ടില്‍ എത്തുകയും ഭാര്യയേയും അമ്മയേയും മര്‍ദ്ദിച്ച ശേഷം കുട്ടിനെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയായ സന്ധ്യ(19)യെ പീഡിച്ച കേസില്‍ പോസ്‌കോ നിയമപ്രകാരം നേരത്തേ ഇയാള്‍ ജയിലിലായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങി വീണ്ടും ഇയാള്‍ മറ്റൊരു പോസ്‌കോ കേസില്‍ അകത്തായി. കുഞ്ഞുമായി ബൈക്കില്‍ കടന്ന സന്തോഷിനെ പാലക്കാട് നിന്നാണ് പൊലീസ് പിടിച്ചത്.