Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിമലയാര്‍ അപായ നില കടന്ന്: പാലാക്കാര്‍ ഭീതിയില്‍

മണിമലയാര്‍ അപായ നില കടന്ന്: പാലാക്കാര്‍ ഭീതിയില്‍

എ കെ ജെ അയ്യര്‍

കോട്ടയം , വെള്ളി, 7 ഓഗസ്റ്റ് 2020 (16:41 IST)
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുമ്പോള്‍ മണിമലയാറിന്റെ വൃഷ്ടി പ്രദേശത്തു വെളുപ്പിന് മുതല്‍ പെയ്യുന്ന മഴ പാലാ നഗരത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജില്ലയിലെ ജലാശയങ്ങളെലാം കര കവിഞ്ഞൊഴുകുകയാണിപ്പോള്‍.
 
വന മേഖലകളില്‍ തുടര്‍ച്ചയായി വീശുന്ന  മഴ കാരണം പഴയിടം, കണമല, കാസ് വേ, മുണ്ടക്കയം എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ മണിമലയാര്‍ പല സ്ഥലങ്ങളിലും അപായ രേഖ കടന്ന് ഒഴുകുകയാണ്.
 
തീക്കോയി, പൂഞ്ഞാര്‍, അടിവാരം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മണിമലയാറ്റിലെ ജലനിരപ്പ് ഭീതിതമായ ഉയര്‍ത്തി. ഏതു സമയവും പാലാ നഗരത്തിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാകുമെന്നാണ്  കരുതുന്നത്.ഇതിനൊപ്പം എരുമേലി കാഞ്ഞിരപ്പള്ളി റോഡിലും  പല സ്ഥലങ്ങളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു യോഗി എന്ന നിലയിൽ അയോധ്യയിലെ പള്ളി നിർമാണചടങ്ങിൽ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്