Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല

കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല

ശ്രീനു എസ്

, ശനി, 5 ഡിസം‌ബര്‍ 2020 (16:06 IST)
കോട്ടയം: കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല. നവംബര്‍ 30 മുതല്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്റയിനില്‍ കഴിയുന്നവരുമാണ് ഈ പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്കും ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെടുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് മാത്രമാണ് ചെയ്യാന്‍ കഴിയുക.
 
അതുകൊണ്ടുതന്നെ വിവര ശേഖരണത്തിനായി കോട്ടയം കളക്ടറേറ്റിലെ സ്‌പെഷ്യല്‍ തപാല്‍ വോട്ട് സെല്ലില്‍നിന്ന് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സ്‌പെഷ്യല്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള വിവരശേഖരണത്തിനായി 11260 പേരുടെ പട്ടികയാണ് ജില്ലാ കോവിഡ് സെല്ലില്‍നിന്നും കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്. ഇതില്‍ 4419 പേര്‍ രോഗികളും 6841 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നവരുമാണ്. സ്‌പെഷ്യല്‍ തപാല്‍ വോട്ട് സെല്ലില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം 9726 പേരുടെ പട്ടിക വരണാധികാരികള്‍ക്ക് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും നാളെയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; പൊഴിയൂര്‍ മുതല്‍ കോഴിക്കോട് തീരംവരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകും