Publish Date: Tue, 21 Dec 2021 (19:13 IST)
Updated Date: Tue, 21 Dec 2021 (19:20 IST)
യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെയാണ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. കോട്ടയം കൂരോപ്പട സ്വദേശി പി സജിയെയാണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഐജിയാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം ഇനിയുള്ള മൂന്ന് മാസം പ്രതിക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കാനാകില്ല. ഉത്തരവ് ലംഘിച്ചാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.