Publish Date: Thu, 27 Oct 2022 (18:58 IST)
Updated Date: Thu, 27 Oct 2022 (19:01 IST)
പ്രണയപ്പകയില്‍ കോട്ടയം ചങ്ങനാശേരിയില്‍ യുവതിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്. കറുകച്ചാല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ പാമ്പാടി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റുചെയ്തു.
ആണ്‍സുഹൃത്തിനൊപ്പം എത്തിയ യുവതിയെ അഖില്‍ കുത്തുകയായിരുന്നു. യുവതിയുടെ ഇടതുകൈക്കാണ് പരിക്കേറ്റത്. യുവതി ഉടന്‍ പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി.