Publish Date: Sat, 05 Aug 2023 (16:31 IST)
Updated Date: Sat, 05 Aug 2023 (16:33 IST)
കോട്ടയത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 27കാരന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പില്‍ ജോയിയുടെയും പരേതയായ കുഞ്ഞുമോളുടെയും മകന്‍ ഷിന്റോ ചെറിയാന്‍ ആണ് മരിച്ചത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോയ സ്വകാര്യ ബസും എതിര്‍ ദിശയിലെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഷിന്റോയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം ഈസ്റ്റ് പോലീസും മണര്‍കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.