Webdunia - Bharat's app for daily news and videos

Install App

വിമാനത്തിനുള്ളിൽ പുക വലിക്കരുതെന്ന് എയർ ഹോസ്റ്റസ്, സിബ്ബഴിച്ച് കാണിച്ച് കോട്ടയം സ്വദേശി

കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്.

Webdunia
ചൊവ്വ, 28 മെയ് 2019 (12:25 IST)
സൗദി എയർലൈൻസിലെ എയർ ഹോസ്റ്റസിനെ സിബ്ബഴിച്ച് കാണിച്ചതിന് മലയാളി യുവാവ് അറസ്റ്റിൽ. ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്.
 
വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞ എയർലൈൻസ് ജീവനക്കാരിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ജീവനക്കാരിയെ ഇയാൾ അസഭ്യം പറഞ്ഞപ്പോൾ അവർ തന്റെ സഹപ്രവർത്തകരെ സഹായത്തിനായി വിളിച്ചു. ഉടൻ ഇയാൾ അവരെ തന്റെ പാന്റിന്റെ സിബ്ബഴിച്ച് കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
 
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം എയർലൈൻസ് ജീവനക്കാർ സംഭവം എയർപോർട്ട് ഓപ്പറേഷൻസ് കണ്ട്രോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
പ്രതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 509 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments