Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നു; ശബരിമല തിരിച്ചടിയായോന്ന് പരിശോധിക്കുമെന്ന് യെച്ചൂരി

loksabha election
ന്യൂഡൽഹി , തിങ്കള്‍, 27 മെയ് 2019 (18:23 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.

വോട്ട് ചോര്‍ച്ച സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശം നല്‍കി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചോയെന്നതടക്കം പരിശോധിക്കുമെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോൽവിയിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തും. പരാജയകാരണങ്ങൾ ആഴത്തിൽ വിലയിരുത്തുക ചെയ്യും. ജനറൽ സെക്രട്ടറി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജനകീയ സമരങ്ങളിലൂടെ സിപിഎം കരുത്തു വര്‍ദ്ധിപ്പിക്കും. വോട്ട് ചോര്‍ച്ച സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശം നല്‍കിയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാനങ്ങളുടെ റിപ്പോർട്ടും പിബിയുടെ വിലയിരുത്തലുകളും ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.
വോട്ട് ചോര്‍ച്ച സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി വരുന്നു - ശ്രീധരന്‍ പിള്ളയെ മാറ്റും, സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകും; കുമ്മനം കേന്ദ്രമന്ത്രിസഭയിലേക്ക്