വേദന മറന്ന് എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിച്ചു - അബിയുടെ ഓർമയിൽ കോട്ടയം നസീർ
മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബിയെന്ന് കോട്ടയം നസീർ
Publish Date: Thu, 30 Nov 2017 (12:37 IST)
Updated Date: Thu, 30 Nov 2017 (12:42 IST)
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീർ. അബിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് താനെന്ന് കോട്ടയം നസീർ പറയുന്നു. അബിയുടെ അസുഖത്തെ കുറിച്ച് അറിയാമായിരുന്നു ചുരുക്കം ചില ആൾക്കാരിൽ ഒരാളാണ് കോട്ടയം നസീർ.
തന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ച ആളാണ് അബിയെന്ന് കോട്ടയം നസീർ പറയുന്നു. അബിയ്ക്ക് അസുഖമുള്ള കാര്യം അറിയാമെങ്കിലും മരണം അപ്രതീക്ഷിതമായിരുന്നു. അസുഖമുള്ള കാര്യം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. അടുപ്പമുള്ളവരോട് മാത്രം. അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. - കോട്ടയം നസീർ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം. രക്തസംബന്ധമായ അസുഖം മൂലമാണ് മരണം. പ്രശസ്ത യുവതാരം ഷെയ്ൻ നിഗത്തിന്റെ പിതാവാണ് അബി. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.