കൊട്ടിയൂർ പീഡനം; വൈദികനെ രക്ഷിക്കാൻ ശ്രമിച്ചത് രണ്ട് കന്യാസ്ത്രീകൾ
കൊട്ടിയൂർ പീഡനം; കേസിൽ രണ്ട് കന്യാസ്ത്രീകളും പ്രതികൾ
പള്ളിമുറിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ വൈദികനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസില്‍ റിമാന്‍ഡിലുള്ള വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കുന്നതിന് ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍, ഡോക്ടര്‍, പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എത്തിച്ച വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ മേധാവി, കൊട്ടിയൂര്‍ പള്ളിയിലെ സഹായിയായ സ്ത്രീ, രണ്ട് കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്നും സി ഐ സി. സുനില്‍കുമാര്‍ പറഞ്ഞു.