Publish Date: Mon, 28 Sep 2020 (11:31 IST)
Updated Date: Mon, 28 Sep 2020 (11:33 IST)
തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റകര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം കിഴിശ്ശേരി എന്‍ സി ഷരീഫ് സഹല ദമ്പതികളുടെ കട്ടികളാണ് മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയിരുന്ന സഹലക്ക് ഈമാസം 15ന് നെഗറ്റീവായിരുന്നു. ശനിയാഴ്ച പ്രസവവേദന വന്നതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുപോയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കുകയായിരുന്നു. കൂടാതെ മറ്റു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.