Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിയ്ക്കേണ്ടിവരുമെന്ന് തിരുവനന്തപുരം മേയർ

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിയ്ക്കേണ്ടിവരുമെന്ന് തിരുവനന്തപുരം മേയർ
, തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (09:48 IST)
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ തലസ്ഥാന നഗരത്തിൽ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. ഒരാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മേയർ രംഗത്തെത്തിയത്. 
 
കൂടുതൽ ഇളവുകൾ വന്നതോടെ ജാഗ്രതയില്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിയ്ക്കുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ശ്രദ്ധിയ്ക്കുന്നതടക്കമുള്ള നടപടിയുണ്ടാകും എന്നും മേയർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 6,550 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 853 ആണ് ഇന്നലത്തെ കണക്ക്. സംസ്ഥനത്തെ കൊവിഡ് മരണങ്ങളിൽ 30 ശതമാനവും തിരുവനന്തപുരത്താണ് എന്നതും ആശങ്കയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു