Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്റെ ഇരയാണ് ഇൻഫോസിസ് : വി എസ്

ഉമ്മന്‍ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ ടി സ്ഥാപനമായ ഇന്‍ഫോസിസാണെന്നും ആരോപണമുന്നയിച്ച് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്റെ ഇരയാണ് ഇൻഫോസിസ് : വി എസ്
കോഴിക്കോട് , ചൊവ്വ, 3 മെയ് 2016 (12:35 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐ ടി വികസനം സന്തോഷ് മാധവന്റെ പാടത്താണ്.  അതുകൊണ്ടാണ് ഈ സര്‍ക്കാറിന്റെ ഐ ടി വികസനം അന്താരാഷ്‌ട്ര തട്ടിപ്പാണെന്ന് താന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ ടി സ്ഥാപനമായ ഇന്‍ഫോസിസാണെന്നും ആരോപണമുന്നയിച്ച് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 
 
വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇര ഇൻഫോസിസ് !
 
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഐ ടി എന്നാല്‍ ഇന്റര്‍നാഷണല്‍ തട്ടിപ്പ് എന്നാണെന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് തെളിയിക്കുന്ന ഒരു രേഖ ഇതൊടൊപ്പം പോസ്റ്റ് ചെയ്യുന്നു. ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇവിടെ ഇരയായിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി  സ്ഥാപനമായ ഇൻഫോസിസാണ്. അത് തെളിയിക്കുന്നതാണ് ഈ രേഖ.
 
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ ടി സ്ഥാപനമാണ്‌ ഇന്‍ഫോസിസ് .ഇപ്പോള്‍ തന്നെ 11000 പേര്ക്ക് ജോലി നല്‍കുന്ന ഒരു ക്യാമ്പസ് ഇൻഫോസിസിന് തിരുവനന്തപുരത്തുണ്ട്. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഇവരുടെ ബാംഗളൂര്‍ ഓഫീസ് സന്ദര്‍ശിക്കുകയും ഈ ക്യാമ്പസിന് വേണ്ട എല്ലാ സഹായങ്ങളും ഇടതു സര്‍ക്കാര്‍ കൊടുക്കുകയും ചെയ്തതാണ്. 50 ഏക്കര്‍ സ്ഥലത്ത് പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്ന മറ്റൊരു ക്യാമ്പസും ഇൻഫോസിസ് പ്രഖ്യാപിച്ചിരുന്നു. ഭരണം മാറിയ ശേഷം 2012 ഏപ്രിലില്‍ ഇന്‍ഫോസിസ് 47 കോടി രൂപ നൽകി ഈ പദ്ധതിയുടെ ധാരണാപത്രവും ഒപ്പു വച്ചതാണ്. എന്നാല്‍ 2015 മേയില്‍ ഈ സ്ഥാപനം ഈ തുക മടക്കി വാങ്ങുകയും 10000 പേർക്ക് ജോലി ലഭിക്കേണ്ട ഈ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. 2015 മെയ് 18 നും അതെ മാസം 29 നും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച കത്തില്‍ ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് പിന്‍മാറുന്നത് എന്നവര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച സഹകരണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
 
ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒറാക്കിള്‍ ഉള്‍പ്പടെ അനേകം പ്രമുഖ സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വന്നു എന്നാല്‍ യു ഡി എഫ് ഭരണകാലത്ത് ഇന്‍ഫോസിസ് പിന്മാറിയത് പോലെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച Capgemini , Accenture എന്നിവയും പിന്മാറി. എന്നിട്ടും ഐ ടി വികസനത്തെ പറ്റി സംസാരിക്കാനുള്ള തൊലികട്ടി മുഖ്യമന്ത്രിയ്ക്ക് ഉണ്ടാകുന്നു എന്നതാണ് അതിശയം. നിങ്ങളുടെ ഐ ടി വികസനം സന്തോഷ്‌ മാധവന്റെ പാടത്തിലാണ്, അതുകൊണ്ടാണ് ഇത് അന്താരാഷ്‌ട്ര തട്ടിപ്പാണ് എന്നു ഞാന്‍ പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ ഐ ടി സ്ഥാപനം , ഐ ടി വ്യവസായത്തോടുള്ള നിങ്ങളുടെ സര്‍ക്കാരിന്റെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അത് ചൂണ്ടി കാട്ടി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തിരിക്കുന്നു. തെളിവ് പുറത്തു വന്ന സ്ഥിതിക്കെങ്കിലും പൊതു ജനങ്ങള്‍ക്ക്‌ മറുപടി നല്‍കു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യ ചെയ്‌ത ‘ അവരുടെ രാവുകള്‍ ’ സിനിമയുടെ നിര്‍മാതാവിന്റെ കാമുകിയും ആത്മഹത്യ ചെയ്‌തു; അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കില്ലെന്ന് ആത്മഹത്യാകുറിപ്പ്