Publish Date: Thu, 17 Sep 2020 (16:37 IST)
Updated Date: Thu, 17 Sep 2020 (17:12 IST)
കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ അഗതി മന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൂട്ടത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്.ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ള അന്തേവാസികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം കോഴിക്കോട്ട് ഒട്ടാകെ 468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആശങ്കയ്ക്ക് ഇടനല്കുന്നതായാണ് അധികാരികള്‍ കണക്കാക്കുന്നത്.
ഇതിനൊപ്പം പോലീസ് കമ്മീഷണര്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇന്ന് ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വടകര പുതുപ്പണം സ്വദേശി നാസര്‍ (42), നല്ലളം സ്വദേശിനി പ്രേമലത (60) എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.