Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111  പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍

, ശനി, 12 സെപ്‌റ്റംബര്‍ 2020 (17:05 IST)
കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന പരിശോധനയില്‍ 111  പേര്‍ക്കാണ് കോവിഡ്  ബാധ സ്ഥിരീകരിച്ചത്. ആകെ  801 പേര്‍ക്കാണ് രോഗ പരിശോധന നടത്തിയത്.  നിയന്ത്രണ വിധേയമായിട്ടാണ് മാര്‍ക്കറ്റു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇതോടെ മാര്‍ക്കറ്റു അടയ്ക്കാന്‍ തീരുമാനിച്ചു.
 
വെള്ളയില്‍ കച്ചേരിപ്പടി സര്‍ക്കാര്‍ സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ 8 പേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ   വി.എച്ച്.എസ.സി പയ്യാനയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തില്‍ ഉച്ചയോടെ തന്നെ ആകെ 144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദം നാളെ രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കാം; ഒന്‍പതു ജില്ലകളില്‍ യല്ലോ അലര്‍ട്ട്