Publish Date: Fri, 17 Dec 2021 (18:59 IST)
Updated Date: Fri, 17 Dec 2021 (19:03 IST)
കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. പെണ്‍കുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പള്ളിത്താഴം സ്വദേശി നന്ദു ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദൂ ഏറെനാളായി പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.