Publish Date: Sat, 01 Jan 2022 (20:01 IST)
Updated Date: Sat, 01 Jan 2022 (20:04 IST)
താമരശേരി ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം. എട്ട് വളവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഹരിപ്പാട് സ്വദേശി ഗണേശനാണ് പരിക്കേറ്റത്. ചുരം സംരക്ഷണ സമിതിയും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.