Publish Date: Thu, 24 Mar 2022 (20:16 IST)
Updated Date: Thu, 24 Mar 2022 (20:17 IST)
കോഴിക്കോട് ആറുകിലോ കഞ്ചാവുമായി രണ്ട് അതിഥിതൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളായ കാര്‍ത്തിക് മാലിക്ക്, ബിക്കാരി സെയ്ത എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഒറീസയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കേരളത്തില്‍ എത്തിച്ചാണ് കച്ചവടം നടത്തുന്നത്.