Publish Date: Sat, 26 Mar 2022 (21:24 IST)
Updated Date: Sat, 26 Mar 2022 (21:27 IST)
രണ്ടുകിലോ കഞ്ചാവുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍. തിരൂര്‍ പറവണ്ണ സ്വദേശി അബ്ദുള്‍ നാസര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വയനാട്ടില്‍ നിന്ന് കഞ്ചാവ് സംഘടിപ്പിച്ച് കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. നേരത്തേ ഇയാള്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായിരുന്നു.