Publish Date: Fri, 20 May 2022 (09:33 IST)
Updated Date: Fri, 20 May 2022 (09:39 IST)
കോഴിക്കോട് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതുന്നത്. നാദാപുരം ചിയ്യൂര്‍ കരിമ്പലം സ്വദേശി സുലൈഹയാണ് മരിച്ചത്. 44വയസായിരുന്നു. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറി കഴിച്ച ശേഷം ഇവര്‍ക്ക് ദേഹാസ്വസ്ത്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ചെമ്മീന്‍ കറി കഴിച്ച വീട്ടിലെ മറ്റുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. സുലൈഹയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.