Publish Date: Sat, 05 Nov 2022 (12:18 IST)
Updated Date: Sat, 05 Nov 2022 (12:20 IST)
കോഴിക്കോട് ബില്ല് അടച്ചിട്ടും ഫ്യൂസൂരിയെന്നാരോപിച്ച് കെഎസ്ഇബി ഓവര്‍സിയറെ ഓഫീസില്‍ കയറി തല്ലിയ അഞ്ചുപേര്‍ പിടിയില്‍. താമരശേരി കുടുക്കിലുമ്മാരം സ്വദേശി വിനീഷ്, സജീവന്‍, അനീഷ്, ഷരീഫ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. താമരശേരി പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.
താമരശേ ചുങ്കത്തുള്ള കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ പികെ ജയമുവിനെയാണ് ഇവര്‍ ആക്രമിച്ചത്. വീട്ടിലെ ഫ്യൂസൂരിയെന്നാരോപിച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയും പിന്നാലെ കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.