Publish Date: Tue, 21 Feb 2023 (09:08 IST)
Updated Date: Tue, 21 Feb 2023 (09:10 IST)
കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒളിവില്‍ താമസിക്കുന്നതിനിടെ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളാണ് രണ്ടുപേരും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.