Publish Date: Sat, 19 Aug 2023 (13:31 IST)
Updated Date: Sat, 19 Aug 2023 (13:33 IST)
കോഴിക്കോട് വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ചോമപ്പാലയിലാണ് സംഭവം. കണ്ണൂരുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 12പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങിനുള്ളില്‍ കുടുങ്ങി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.