Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Kozhikode
കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി പ്രശാന്തിനെയാണ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചത്. വളയം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം.
 
കുനിയില്‍ ഗിരീഷ് എന്ന ആളാണ് ആക്രമിച്ചത്. കത്തി ഉപയോഗിച്ചുള്ള ആക്രമത്തില്‍ പ്രശാന്തിന്റെ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം ഒന്‍പതായി; നാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു