കോഴിക്കോട് വൈക്കിലശ്ശേരിയിലെ സ്കൂളിലേക്ക് സര്‍പ്രൈസായി മോഹന്‍ലാല്‍ എത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരും അധ്യാപകരും ആദ്യം ഒന്ന് ഞെട്ടി. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ അവര്‍ സ്വീകരിച്ചു. ഡിസ്നി സ്റ്റാര്‍ ഇന്ത്യ കണ്ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്റായ കെ മാധവന് പഠിച്ച സ്കൂള്‍ ആണിത്. സ്കൂളില്‍ ശതാബ്ധി ആഘോഷങ്ങള്‍ നടന്നുവരികയായിരുന്നു. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് മോഹന്‍ലാല്‍ എത്തിയത്.
'ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്',-എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
വൈക്കിലശ്ശേരി സ്കൂളിന്റെ വിപുലമായ പൂര്‍വ്വവിദ്യാര്‍ഥി സംഗമം ജനുവരി ആറിന് നടക്കും.
ഇത്തവണത്തെ വിംബിള്‍ഡണിലെ സെമി കാണാന്‍ മോഹന്‍ലാലും മാധവനും ഒന്നിച്ച് പോയിരുന്നു.