Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ കേസ് ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 24 വർഷ തടവ് ശിക്ഷ

പോക്സോ കേസ് ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 24 വർഷ തടവ് ശിക്ഷ

എ കെ ജെ അയ്യര്‍

, ചൊവ്വ, 9 ജനുവരി 2024 (19:39 IST)
കോഴിക്കോട്: പോക്സോ കേസിൽ ഏഴു വര്ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പ്രതിയെ മറ്റൊരു പോസ്കോ കേസിൽ കോടതി 24 വർഷത്തെ കഠിനതടവിനും 65000 പിഴയും വിധിച്ചു. നാദാപുരം പേരാമ്പ്ര കല്ലോട്ടെ കുരിയാറ്റിക്കുനിയിൽ കുഞ്ഞഹമ്മദ് എന്ന 56 കാരനെയാണ് ശിക്ഷിച്ചത്.

ഇയാൾക്കെതിരെയുള്ള ആദ്യ പോക്സോ കേസിൽ തടവ് ശിക്ഷയ്‌ക്കൊപ്പം 35000 രൂപ പിഴ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം ശിക്ഷിച്ച പുതിയ കേസിൽ 65000 രൂപയാണ് പിഴയായി നാദാപുരം പോക്സോ കോടതി ജഡ്ജി എം.സുഹൈബ് രണ്ടാമതും ശിക്ഷിച്ചത്.

2021 നവംബർ അഞ്ചാം തീയതി എൽ.കെ.ജി വിദ്യാർത്ഥിനിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു പെൺകുട്ടിയെ അശ്ളീല ദൃശ്യങ്ങൾ കാണിച്ചശേഷം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് കോടതി കുഞ്ഞഹമ്മദിനെ ശിക്ഷിച്ചായിരുന്നത്. ഈ കേസും പേരാമ്പ്ര പോലീസ് തന്നെയായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി