തെരുവുനായകളെ കൂട്ടത്തോടെ കൊന്നുകളയുകയല്ല സംസ്ഥാനം നേരിടുന്ന തെരുവ് നായശല്യത്തിനുള്ള പരിഹാരമെന്നും തെരുവ് നായക്കൾ വ്യാപകമായി നശിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവ് നായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൂനൊടുക്കിയതിൻ്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്. നായ്ക്കളും അവയുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നുണ്ട്. നമ്മൾ അത് കാണുന്നില്ല എന്നതാണ് സത്യം. മനുഷ്യന് ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. നായ്ക്കളെ പരിപാലിക്കാൻ നാം ശ്രദ്ധിക്കണം. അകാരണമായ ഭീതി ഒഴിവാക്കി നായ്ക്കളെ സ്നേഹിച്ച് സൗമ്യരാക്കാൻ നമുക്കാവും. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം മേയർ പറഞ്ഞു.