Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി ദുര്‍വാശി മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണെന്ന് കെപിസിസി

മുഖ്യമന്ത്രി ദുര്‍വാശി മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും  വിജയമാണെന്ന് കെപിസിസി

ശ്രീനു എസ്

, വെള്ളി, 19 ജൂണ്‍ 2020 (11:23 IST)
മുഖ്യമന്ത്രി ദുര്‍വാശിയും ധാര്‍ഷ്ട്യവും മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും ധാര്‍മ്മിക വിജയമാണെന്ന് കെപിസിസി. ഈ വിഷയത്തില്‍ പ്രാഥമിക വിജയം നേടാനായെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നവെന്നും സബ്‌സിഡിയെന്ന പേരില്‍ ചില കണക്കിലെ കളികളാണ് ഇപ്പോള്‍ അമിത വൈദ്യുതി ബില്ല് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 
ലോക്ക് ഡൗണ്‍ കാലത്ത് ഒരുവരുമാനവും ഇല്ലാതെ സാമ്പത്തികമായി പ്രയാസപ്പെട്ട വിഭാഗങ്ങള്‍ക്ക് നാമമാത്രമായ ഇളവാണ് ഇതിലൂടെ ലഭിക്കുന്നത്.അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം ബിപിഎല്‍ കാര്‍ഡുകാരുടെ മൂന്ന് മാസത്തെ വൈദ്യുതി ബില്ല് സൗജ്യമാക്കണം, എപിഎല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി ബില്ലിന്റെ 30 ശതമാനം ഇളവ് നല്‍കണമെന്നാണ്. ഇത് നേടിയെടുക്കും വരെ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകും. ജൂണ്‍ 19 വെള്ളിയാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ വൈദ്യുതി ബില്ല് കത്തിക്കല്‍ പ്രക്ഷോഭം നടക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ മലയാളിയായ വീട്ടമ്മ ജീവനൊടുക്കി Malayali women suicide in gujarat Covid, Gujarat, News, കൊവിഡ്, ഗുജറാത്ത്, വാര്‍ത്തകള്‍ ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിന