Webdunia - Bharat's app for daily news and videos

Install App

സുരേന്ദ്രൻ രാജിവെയ്‌ക്കണമെന്ന് കൃഷ്‌ണദാസ് പക്ഷം, അച്ചടക്കം വേണമെന്ന് സുരേന്ദ്രൻ

Webdunia
ചൊവ്വ, 6 ജൂലൈ 2021 (17:51 IST)
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും സീറ്റ് കച്ചവടമടക്കമുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ബിജെപി നേതൃസ്ഥാനത്ത് നിന്നും രാജിവയ്‌ക്കണമെന്ന് പികെ കൃഷ്‌ണദാസ് പക്ഷം. കാസർകോട്ട് നടക്കുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമുയർന്നത്. 
 
പ്രബലനേതാക്കൾ നേരിട്ടല്ലാതെ കൃഷ്‌ണദാസ് പക്ഷത്തെ മറ്റ് നേതാക്കളാണ് രാജി ആവശ്യം യോഗത്തിൽ ഉന്നയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകർക്ക് പലർക്കും സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെന്നും അതിനാലാണ് കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾക്ക് എതിരായ സമരങ്ങൾക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. 
 
അതേസമയം വിമർശനങ്ങളോട് അച്ചടക്കത്തിന്റെ വാളോങ്ങിയാണ് സുരേന്ദ്രന്റെ പ്രതികരണം. പാർട്ടി അച്ചടക്കം മർമപ്രധാനമെന്നും കോൺഗ്രസല്ല ബിജെപിയെന്നും അംഗങ്ങൾക്ക് സുരേന്ദ്രൻ താക്കീത് നൽകി. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടിയുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments