കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു.
ചൊവ്വാഴ്‌ച്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്.