Publish Date: Thu, 17 Jun 2021 (13:36 IST)
Updated Date: Thu, 17 Jun 2021 (13:38 IST)
ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പൊലീസിന് പരാതി. തൃശൂര്‍ അഞ്ചേരിയിലെ തിരുത്തൂര്‍ ക്ഷേത്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെയും പ്രസിഡന്റിനെതിരെയും പൊലീസ് കേസെടുത്തു. മേല്‍ശാന്തി സുഗതന്‍, പ്രസിഡന്റ് ശങ്കരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, വാഷ് പിടികൂടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പഴം കലക്കിവച്ചതാണ് ക്ഷേത്രത്തില്‍ നിന്ന് പിടിച്ചത്. ഇത് എക്‌സൈസിന് കാണിച്ചുകൊടുത്തു. പഴം കലക്കിയതായതിനാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് എക്‌സൈസ് തങ്ങളോട് പറഞ്ഞതായി ഒല്ലൂര്‍ പൊലീസ് വ്യക്തമാക്കി. അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ ചെറിയ വകുപ്പായ 151 മാത്രമാണ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.