Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി സേവനങ്ങൾക്ക് മാത്രമല്ല മീറ്ററിനും ജി എസ് ടി നൽകണം; കെ എസ് ഇ ബി നടപടികൾ ആരംഭിച്ചു

വാർത്ത കെ എസ് ഇ ബി  മീറ്റർ വാടക ജി എസ് ടി News KSEB Meter Rent GST
, വ്യാഴം, 19 ഏപ്രില്‍ 2018 (15:35 IST)
സേവനങ്ങൾക്ക് ഈടാക്കുന്ന നികുതിക്കു പുറമേ മീറ്റർ വാടകക്ക് കൂടി ജി എസ് ടി ഈടാക്കാൻ കെ എസ് ഇ ബി നടപടികൾ ആരംഭിച്ചു. ഓരോ ഗാർഹിക കണക്ഷനുകൾക്കും 18 ശതമാനം ജി എസ് ടി ഈടാക്കാനാണ് കെ എസ് ഇ ബി ഒരുങ്ങുന്നത് ഇതിന്റെ ഭാഗമയി ബില്ലിങ് സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യുന്ന നടപടികൾ കമ്പനി ആരംഭിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. 
 
നിലവിൽ ഉപകരണങ്ങളും സേവനങ്ങളുമായി 111 ഇനങ്ങളിൽ കെഎസ്ഇബി ജി എസ് ടി ഈടാക്കുന്നുണ്ട്. ഇക്കുട്ടത്തിലേക്ക് മീറ്റർ വാടക  കൂടി ഉൾപീടുത്താനാണ് കെ എസ് ഇ ബി നീക്കം നടത്തുന്നത്. ഇതിലൂടെ അധിക നികുതി വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
സിംഗിൾ ഫേസ് കണക്ഷനുകൽക്ക് 15 രുപയാണ് നിലവിൽ ഈടാക്കുന്ന മീറ്റർ വാടക. ഇതിനോടുകൂടെ ഇനി 18ശതമാനം ജി എസ് ടി കൂടി ചുമത്തപ്പെടുമ്പോൾ മൂന്നു രൂപ വരെ ബില്ലിൽ വർധനവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത് അതേ സമയം വൈദ്യുദി ചാർജ്ജിനുമേൽ നികുതി ഈടക്കുന്നില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകന്റെ ഭാര്യയെ വകവരുത്താന്‍ വമ്പന്‍ ക്വട്ടേഷന്‍: മലയാളി യുവതി അമേരിക്കയില്‍ അറസ്‌റ്റില്‍