Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു, സർവ്വീസുകൾ നിർത്തിവെച്ചു

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു, സർവ്വീസുകൾ നിർത്തിവെച്ചു
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (10:29 IST)
കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ സമരത്തെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് സമരം. സമരത്തെ തുടര്‍ന്ന്  ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യാത്രക്കാർ വലഞ്ഞു.
 
നേരത്തേ തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ് ഈ ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. 
 
വിഷയത്തില്‍ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ കൂടിക്കാഴ്ച നടന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെപ്പോലും പമ്പയിലേക്ക് കടത്തിവിടുന്നില്ല, തടയുന്നത് സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ; വിശ്വാസം സംരക്ഷിക്കാൻ പാടുപെട്ട് പ്രായമായ സ്‌ത്രീകളുടെ ഉപരോധം