റംസാനോടനുബന്ധിച്ച് ജൂൺ 13 മുതൽ 17 വരെ അന്തർ സംസ്ഥാനങ്ങളിലേക്ക് അധിക സർവിസുകൾ നടത്താനൊരുങ്ങി കെ എസ് ആർ ടി സി. ഈ സമയങ്ങളിൽ യാത്രക്കാർക്ക് കേരളത്തിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കെ എസ് ആർ ടി സി അധിക സർവീസുകൾ ഒരുക്കുന്നത്.
ബംഗളുരു മൈസൂർ മേഘലകളിലേക്കാവും കൂടുതലും സർവീസുകളും ഏർപ്പെടുത്തുക. യാത്രക്കാർക്ക് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യവും ലഭ്യമായിരിക്കും. ബംഗളുരുവിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ മേഘലകളിലേക്ക് എതു സമയവും സർവീസ് നടത്താവുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.
സംസ്ഥാനത്തുനിന്നും തിരിച്ചുമുള്ള എല്ലാ അന്തർ സംസ്ഥാന സർവീസുകളും ഈ കാലയളവിൽ കൂടുതൽ കാര്യക്ഷമമായി സർവീസ നടത്തും. റംസാനും പെരുന്നാളും പ്രമാണിച്ച് ട്രയിനിലും മറ്റു യാത്രാ സംവിധാനങ്ങളിലും തിരക്ക് കാരണം യാത്രക്ക് ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. കെ എസ് ആർ ടി സിയുടെ അധിക സർവിസിലൂടെ ഇതിന് പരിഹാരം കാണാനകും എന്നാണ് പ്രതീക്ഷിക്കുന്നത്.