Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ എസ് ആർ ടി സി നേരിടുന്നത് വലിയ നഷ്ടം; കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

കെ എസ് ആർ ടി സി നേരിടുന്നത് വലിയ നഷ്ടം; കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി
, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:01 IST)
കെ എസ് ആർ ടി സി വലിയ നഷ്ടമാണ് നേരിടുന്നതെന്നും കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നഷ്ടം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ സര്‍വീസുകള്‍ നിർത്തലാക്കുകയല്ലാതെ ചിലവു ചുരുക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിലുള്ള ചാര്‍ജ് വര്‍ധനയ്ക്ക് പിന്നാലെ ഡീസലിന് ലിറ്ററിന് 10 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത്  4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്‍പ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
അടുത്തിടെ ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്‌മെന്റ് ഓരോ ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സർവീസുകൾ കൂടുതലായി വെട്ടിച്ചുരുക്കാൻ തുടങ്ങിയതോടെ നിർദേശം കോർപറേഷൻ പിൻ‌വലിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്യാസ്ത്രീകൾക്കെതിരായ മോശം പരാമർശം; പി സി ജോർജ് നേരിട്ട് ഹാജരാവണമെന്ന് ദേശീയ വനിതാ കമ്മീഷൻ