Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4,000 സ്ത്രീകളെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിക്കും

KSRTC Aatukal Ponkala

രേണുക വേണു

, വെള്ളി, 7 മാര്‍ച്ച് 2025 (12:54 IST)
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സര്‍വീസുകള്‍ ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി. കിഴക്കേ കോട്ടയില്‍ നിന്ന് 20 ബസ്സുകള്‍ ചെയിന്‍ സര്‍വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 
 
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4,000 സ്ത്രീകളെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. 
 
കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14 വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് 'ആറ്റുകാല്‍ ക്ഷേത്രം സ്പെഷ്യല്‍ സര്‍വീസ്' ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. മാര്‍ച്ച് അഞ്ച് മുതല്‍ ഈ യൂണിറ്റുകളില്‍ നിന്നുള്ള സര്‍വീസ് ആരംഭിച്ചു. 
 
തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 12നു ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ത്ഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വീസുകള്‍ നടത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്