Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യക്ക് അവിഹിതമെന്ന് സംശയം; ആശുപത്രി വളപ്പിലിട്ട് ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു

ഭാര്യക്ക് അവിഹിതമെന്ന് സംശയം; ആശുപത്രി വളപ്പിലിട്ട് ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു
, ബുധന്‍, 5 ഒക്‌ടോബര്‍ 2022 (15:25 IST)
ആശുപത്രി വളപ്പില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ പി.എന്‍.പാളയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് വി.നാന്‍സി (32) ആണ് മരിച്ചത്. സംഭവത്തില്‍ നാന്‍സിയുടെ ഭര്‍ത്താവ് വിനോദിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. 
 
മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയാണ് വിനോദ്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിനോദും നാന്‍സിയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരുടെയും മക്കള്‍ വിനോദിനൊപ്പമാണ്. നാന്‍സിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിനോദ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 
 
തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയുടെ പുറത്ത് കാത്തുനിന്ന വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. എത്രയും പെട്ടന്ന് അവിടെ നിന്ന് പോകാന്‍ നാന്‍സി ആവശ്യപ്പെട്ടെങ്കിലും വിനോദ് തയ്യാറായില്ല. ഇതിനിടെ വിനോദ് കൈയില്‍ കരുതിയ കത്തിയെടുത്ത് നാന്‍സിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ നാന്‍സി മരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിനോദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുല്ല് വെട്ടുന്നതിനിടെ കല്ല് തെറിച്ച് കടന്നല്‍ക്കൂട്ടം ഇളകി; തൊഴിലാളിക്ക് ദാരുണാന്ത്യം !