Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിന്‍ കൃഷ്ണയാണ് പിടിയിലായത്.

KSRTC conductor arrested with ganja

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഓഗസ്റ്റ് 2025 (11:37 IST)
ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിന്‍ കൃഷ്ണയാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെ ഇരുചക്ര വാഹനത്തില്‍ കഞ്ചാവുമായി പോകുമ്പോള്‍ ഇയാളെ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം 1.286 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.
 
കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍ ഇയാള്‍ അകപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?