കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും

ശ്രീനു എസ്
തിങ്കള്‍, 28 ജൂണ്‍ 2021 (19:28 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗദ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി  ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.
 
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി  പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ , മേഖലയില്‍ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും  ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് നിലവില്‍ ഉണ്ടായിരുന്നത്.  ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ  ഉള്‍പ്പെടുത്തിയിരുന്നത്.  ഇതാണ് ഏഴ് വിദഗദ്ധ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുന സംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments