Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുമാനം കൂട്ടാന്‍ പുതിയ ബസുകള്‍; കെഎസ്ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതിയായി

വരുമാനം കൂട്ടാന്‍ പുതിയ ബസുകള്‍; കെഎസ്ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതിയായി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 മെയ് 2022 (15:25 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും  കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു  കെഎസ്ആര്‍ടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.

2017-ന് ശേഷം ഈ വര്‍ഷമാണ് 116  പുതിയ ബസുകള്‍ വാങ്ങി  കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആര്‍ടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും.പുതിയ ബസുകള്‍ എത്തുന്നതോടെ  ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം