Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആർടി‌സി സ്വിഫ്‌റ്റിലേക്ക് മാറുന്നു, 700 പുതിയ ബസുകൾ വാങ്ങും

കെഎസ്ആർടി‌സി സ്വിഫ്‌റ്റിലേക്ക് മാറുന്നു, 700 പുതിയ ബസുകൾ വാങ്ങും
, ബുധന്‍, 18 മെയ് 2022 (15:55 IST)
പുതിയതായി 700 ബസുകൾ വാങ്ങാൻ കെഎസ്ആർടി‌സി തീരുമാനം. ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ ഡീസൽ എൻജിൻ ബസുകൾക്ക് പകരം സിഎൻജി ബസുകളാണ് വാങ്ങുന്നത്. ഇതുവഴി ചിലവ് കുറച്ച് ലാഭം കൂട്ടാനാണ് കെഎസ്ആർടി‌സി ലക്ഷ്യമിടുന്നത്.
 
455 കോടി രൂപ മുടക്കിയാണ് ബസുകൾ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശനിരക്കിൽ കിഫ്‌ബിയിൽ നിന്ന് അനുവദിക്കും.700 സി.എന്‍.ജി. ബസുകളും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. പുതിയ ബസുകൾ വരുന്ന മുറയ്ക്ക് സ്വിഫ്റ്റിന് വേണ്ടി വഴിമാറുന്ന ബസുകൾ ഓർഡിനറി സർവീസിനായി ഉപയോഗിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്