കെഎസ്ആര്‍ടിസിയുടെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച മാത്രം 8.79 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. ജനുവരി 16ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്.
ഈ ഓണക്കാലത്ത് ഓഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു.