Publish Date: Tue, 15 Mar 2022 (21:04 IST)
Updated Date: Tue, 15 Mar 2022 (21:08 IST)
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് അപമര്യദയായി പെരുമാറിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി കട്ടപ്പന സിലായിലെ ക്ലര്‍ക്ക് ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ചായിരുന്നു സംഭവം. ബസില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ കുളമാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.