Select Your Language

Notifications

webdunia
webdunia
webdunia
webdunia

KSRTC ബസിലെ ഒന്നരകിലോ സ്വർണ്ണകവർച്ച: 3 പേർ പിടിയിൽ

KSRTC ബസിലെ ഒന്നരകിലോ സ്വർണ്ണകവർച്ച: 3 പേർ പിടിയിൽ

എ കെ ജെ അയ്യർ

, ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (16:58 IST)
മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യ'വേ  ഒന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 3 പേർ പിടിയിലായി. പള്ളുരുത്തി സ്വദേശികളായ നിസാർ, നാഫൽ എന്നിവർക്കൊപ്പം കോഴിക്കോട് സ്വാ ദേശി ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.
 
ബസിൽ യാത്ര ചെയ്ത തൃശൂരിലെ ജ്വലറി ജീവനക്കാരനായ ജിബിൻ്റെ ബാഗിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. ചങ്ങരംകുളം പോലീസാണ് ഇവരെ പൊക്കിയത്. ശനിയാഴ്ച രാത്രിയാണ് മലപ്പുറത്തെ എടപ്പാളിൽ വച്ച് ഒരു കോടി എട്ടുലക്ഷം രൂപാ വിലവരുന്ന 1512 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടത്. തിരൂരിലെ ജുവലറിയിൽ കാണിക്കുന്നതിനായി തൃശൂരിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണമായി കവർച്ച ചെയ്യപ്പെട്ടത്.
 
ഈ പ്രദേശത്ത് സ്ഥിരമായി പോക്കറ്റടി നടത്തുന്ന വരാണ് ഇവർ എന്ന് പോലീസ് അറിയിച്ചു. തിരക്കുള്ള ബസ് നോക്കിയാണ് ഇവർ 3 പേരും ഈബസിൽ കയറിയതും സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടതും സ്വർണ്ണം കവർന്നതും. ഇവരിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് ഏഴു വർഷം തടവും പിഴയും