Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.എസ്.ആർ.ടി.സി ബസിൽ വൻ കവർച്ച : സ്വർണ്ണവ്യാപാരിയുടെ ഒന്നര കിലോ സ്വർണ്ണം നഷ്ടപ്പെട്ടു

Theft KSRTC Malappuram 
കവർച്ച കെ.എസ്.ആർ.ടി.സി മലപ്പുറം

എ കെ ജെ അയ്യർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (11:25 IST)
മലപ്പുറം : കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കിടയില്‍ തൃശൂരിലെ സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നര കിലോ സ്വര്‍ണ്ണം മോഷണം പോയി. കഴിഞ ദിവസം രാത്രി പത്തു മണിക്കാണ് തൃശൂര്‍ മാടരേരി കല്ലറയ്ക്കല്‍ സ്വദേശി ജിബിന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ടത്.
 
വില്പനയ്ക്ക് ജൂവലറിയിലേക്ക് കൊണ്ടു വന്ന സ്വര്‍ണ്ണമായി ജിബിന്‍ കോഴിക്കോട്ടു നിന്ന് അങ്കമാലിയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു കോടിയോളം വില വരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. ജിബിന്‍ കുറ്റിപ്പുറത്തു നിന്നാണ് ബസില്‍ കയറിയത്. എന്നാല്‍ ബസ് എടപ്പാളില്‍ എത്തിയ സമയത്താണ് പരിശോധിച്ചാള്‍ ബാഗ് തുറന്നു കിടന്നതായും സ്വര്‍ണ്ണം നഷ്ടപ്പെട്ടതിയും അറിഞ്ഞെന്നാണ് ജിബിന്‍ പറയുന്നത്. ഉടന്‍ തന്നെ ചങ്ങരംകുളം പോലീസില്‍ വിവരം അറിയിക്കുകയും ബസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിക്കുകയും ചെയ്‌തെങ്കിലും സ്വര്‍ണ്ണം ലഭിച്ചില്ല. ചങ്ങരംകുളം പോലീസ് കേസെടുത്ത് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിവേദ്യ ഉരുളി മോഷണം : നാലംഗ സംഘം പിടിയിൽ