Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

രേണുക വേണു

, ശനി, 14 ഡിസം‌ബര്‍ 2024 (07:12 IST)
കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പെരുമ്പാവൂര്‍ യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 
ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ 12 സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകള്‍ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‌ലറ്റുകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി നടപ്പാക്കുന്ന യാത്രാ ഫ്യുവല്‍സ് പദ്ധതിയില്‍ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. ഗുണമേന്മയുള്ളതും കല4പ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട്‌ലെറ്റില്‍ ലഭിക്കുക. നിലവില്‍ 14 ഔട്ട് ലെറ്റുകള്‍ പ്രവ4ത്തനമാരംഭിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Allu Arjun: അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി