Publish Date: Fri, 06 May 2022 (08:55 IST)
Updated Date: Fri, 06 May 2022 (08:58 IST)
ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചപരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. ഭരണകക്ഷി സംഘടനയായ എഐടിയുസി പണിമുടക്കില്‍ പങ്കെടുക്കും.
അതേസമയം പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.